കാഴ്ചപ്പാടും ദൌത്യവും
ദൗത്യം & കാഴ്ചപ്പാട്
Mission | ദൗത്യം
ഗ്രാമത്തിലെ എല്ലാ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളും മികച്ച പൊതുസേവനങ്ങളും ഉറപ്പാക്കുക, തീരദേശ പരിസ്ഥിതിയും ജലസ്രോതസ്സുകളും സംരക്ഷിക്കുക, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവ ശക്തിപ്പെടുത്തുക, വനിതാ ശാക്തീകരണവും യുവജന വികസനവും പ്രോത്സാഹിപ്പിക്കുക, മൽസ്യബന്ധനം, ചെറുകിട സംരംഭങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുക, മാലിന്യ സംസ്കരണവും ശുചിത്വ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുക, ജനപങ്കാളിത്തത്തിലൂടെ സുസ്ഥിരവും സമഗ്രവുമായ വികസനം കൈവരിക്കുക.
Vision | കാഴ്ചപ്പാട്
പ്രകൃതിയെയും പൈതൃകത്തെയും സംരക്ഷിച്ചുകൊണ്ട് ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിര വികസനം എന്നിവ കൈവരിക്കുകയും, സാമൂഹ്യനീതിയും പൊതുജനക്ഷേമവും ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു മാതൃകാ തീരദേശ ഗ്രാമപഞ്ചായത്തായി അഴീക്കോടിനെ മാറ്റുക.