തൂഫാന് 2.0 ലഹരിക്കെതിരെ സൈക്കിള് റാലി
അഴിക്കോട് ഗ്രാമ പഞ്ചായത്ത് വാഗ്ഭടാനന്ദ ലൈബ്രറി നേതൃത്വത്തിൽ, ദയ അക്കാദമിയും, അഴിക്കോട് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ് എസ് യൂണിറ്റും ചേർന്ന് ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. വൻകുളത്ത് വയലിൽ നിന്നും അഴീക്കൽ വഴി ചാൽ ബീച്ച് വരെയായിരുന്നു സൈക്കിൾ റാലി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സനി ല കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്. എച്ച്.ഒ സിജോ വർഗീസ് എന്നിവർ ചേർന്ന് തൂഫാൻ പതാക വീശി റാലി ഫ്ലാഗ്ഓഫ് ചെയ്തു. ചാൽ ബീച്ചിൽ നടന്ന 'ജീവിതമാണ് ലഹരി' സംഗമത്തിൽ, എൻ.എസ്. ജി കമാൻഡോ ആയിരുന്ന പി.വി.മനേഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സി.വി. വിജയശ്രീ, കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ എം.പി തോമസ്, പഞ്ചായത്ത് അംഗങ്ങളായ പി. രമേശൻ , മിസ്ബാഹ്, ദയ അക്കാദമി ഭാരവാഹി രാജേന്ദ്രൻ സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ടീം ലീഡർ അവനീഷ് എന്നിവർ സംസാരിച്ചു.